ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. പ്രകോപനപരമായ മുക്രവാക്യം വിളിയുടെ ദൃശ്യങ്ങൾ പുറത്തുവരികയും സോഷ്യൽ മീഡിയയിലടക്കം വിമർശനം വ്യാപകമാവുകയും ചെയ്തതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
രണ്ടുദിവസം മുമ്പുനടന്ന റാലിക്കിടെ ഒരു ചെറിയ ആൺകുട്ടിയാണ് മുദ്രാവാക്യം മുഴക്കിയത്. റാലിയിൽ പങ്കെടുത്ത ഒരാളുടെ തോളിലിരുന്നാണ്’ അരിയും മലരും കുന്തിരിക്കവും വാങ്ങി വച്ചോളൂ നിന്റെയൊക്കെ കാലന്മാര് വരുന്നുണ്ട്’ എന്നു തുടങ്ങുന്ന ഹൈന്ദവ ക്രൈസ്തവ മതവിഭാഗങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയത്.
പ്രതിഷേധം വ്യാപകമായതോടെ വിശദീകരണവുമായി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. മുദ്രാവാക്യം വിളിച്ച കാര്യം അവർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല ഇതെന്നാണ് അവർ പറയുന്നത്. ഇരട്ടക്കൊലപാതകങ്ങൾ നടന്ന ജില്ലയാണ് ആലപ്പുഴ. അതിനാൽ കനത്ത ജാഗ്രതയാണ് പൊലീസ് പുലർത്തുന്നത്. അതിനിടയിലാണ് മുദ്രാവാക്യംവിളി ഉണ്ടായത്.
Discussion about this post