ആലപ്പുഴ: വഴിതർക്കത്തെ തുടർന്ന് കുത്തിയതോട് ഗൃഹനാഥനെ ബന്ധുക്കള്‍ കുത്തിക്കൊലപ്പെടുത്തി. തുറവൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ടോണി ലോറസ് (46) ആണ് മരണപ്പെട്ടത്. കുടുംബക്കാര്‍ തമ്മിലുള്ള വഴിത്തര്‍ക്കത്തിനൊടുവിലാണ് ടോണി ലോറസിന് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായ് ബന്ധപെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോണിയുടെ ബന്ധുക്കളായ അനിൽ, മുരളി, വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സംഘർഷത്തിൽ ഇവർക്കും പരിക്കേറ്റിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ എടുത്ത ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post