ആലപ്പുഴ: ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ മരിച്ചു. 56 വയസായിരുന്നു. ശ്രീദേവി സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇന്ന് രാവിടെ എട്ടരയോടെ
ദേശീയപാതയിലൂടെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം. ഹരിപ്പാട് കവലയ്ക്ക് തെക്ക് എലുവക്കുളങ്ങര ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചിങ്ങോലി സ്വദേശിനിയാണ് ശ്രീദേവി. ഭര്‍ത്താവ് രാജന്‍. അര്‍ജുന്‍, ആരതി, എന്നിവര്‍ മക്കളാണ്. സംസ്‌കാരം പിന്നീട്.
Discussion about this post