റിയാദ്: പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ സൗദി അറേബ്യയിൽ വർദ്ധനവ്. പുതുതായി 133 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ നൂറിൽ താഴെയായിരുന്നു രോഗികളുടെ എണ്ണം. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നൂറിന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
നിലവിൽ ചികിത്സയിലിരുന്ന 171 പേർ സുഖം പ്രാപിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി രണ്ട് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ കൊവിഡ് രോഗികളുടെ എണ്ണം 749730 ഉം രോഗമുക്തരുടെ എണ്ണം 732284 ഉം ആയി.
രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 9030 ആയി. നിലവിൽ 8416 പേർ രോഗം ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഇവരിൽ 184 പേർ ഗുരുതരാവസ്ഥയിലാണ്. റിയാദിലാണ് ഏറ്റവുമധികം രോഗം (30) റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജിദ്ദയിൽ ഇരുപതും മദീനയിൽ പതിമൂന്നും മക്കയിൽ പത്തും ത്വാഇഫിലും ദമാമിലും ഏഴ് വീതവും അബഹയിൽ ആറുമാണ് കേസുകൾ.
Discussion about this post