പയ്യോളി : അക്ഷരമുറ്റം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. നിത്യ ജീവിതത്തിൽ യോഗ ശീലമാക്കുന്നതിന്റെ ഗുണഗണങ്ങളെക്കുറിച്ച് വിമൽ പ്രസാദ് നവമി ക്ലാസ്സ് എടുത്തു.
അക്ഷരമുറ്റംപ്രസിഡന്റ് ഷൈജൽ സാഫാത്ത്, പ്രോജക്ട് കോ ഓർഡിനേറ്റർ വിഷ്ണു വത്സൻ, ജോയിൻ സെക്രട്ടറി നിധീഷ് ഷൈനിങ്, വനിതാ വിഭാഗം പ്രസിഡന്റ് ഷബിത ബിജുകുമാർ, സെക്രട്ടറി സുനിത വത്സൻ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.
പി ടി അബ്ദുൾ അസീസ്, വത്സൻമൂപ്പിച്ചതിൽ, പി ടി റസാഖ്, ബിനി സുനിൽ കുമാർ, ധീഷ്മ നിധീഷ്, ജമീല അസീസ്, റസീന ഷൈജൽ, ഷക്കീലഹമീദ്, സാന്ദ്ര വത്സൻ, സൈനബ കളത്തിൽ, ആയിഷ കളത്തിൽ, പ്രബിത പരപ്പിൽ, നസീമ അക്ബർ, സൗദ റസാഖ്,എന്നിവർ പങ്കെടുത്തു
Discussion about this post