പയ്യോളി : അക്ഷരമുറ്റം റസിഡൻസ് അസോസിയേഷൻ 108 വീടുകളിൽ വൃക്ഷത്തൈ വിതരണം ചെയ്തു. ജനറൽ ബോഡി യോഗത്തോടനുബന്ധിച്ചാണ് പരിസ്ഥിതി ദിനത്തിൽ പരിപാടി സംഘടിപ്പിച്ചത്. 23 -ാം ഡിവിഷൻ കൗൺസിലർ പി എം ഹരിദാസൻ മുതിർന്ന
അംഗം ടി പി പാച്ചർക്ക് വൃക്ഷത്തൈ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഷൈജൽ സഫാത്ത്, സജീർ എൻ സി, പി എം ഹരിദാസൻ, ബാബു വടക്കയിൽ, നിധീഷ് ഷൈനിംഗ്, ബഷീർ കളത്തിൽ, ഗണേശൻ എൻ സി, ഷബിത ബിജുകുമാർ, ബിനി സുനിൽ കുമാർ, ധീഷ്മാ നിധീഷ്, സുനിത വത്സൻ പ്രസംഗിച്ചു.
Discussion about this post