പയ്യോളി : ബക്രീദിന്റെ വരവറിയിച്ചു കൊണ്ട് അക്ഷരമുറ്റം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. പയ്യോളി ബീച്ച് റോഡിലെ അക്ഷരമുറ്റം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഇരുപതോളം ടീമുകൾ പങ്കെടുത്തു. മത്സരം മുഴുനീളം മാധുര്യമുള്ള മൈലാഞ്ചി പാട്ടുകളുടെ
അകമ്പടിയോടെയായിരുന്നു നടന്നത്. ഒരു മണിക്കൂർ ആയിരുന്നു മത്സരത്തിന്റെ സമയം നിശ്ചയിച്ചിരുന്നത്. വൈകീട്ട് 4 മണി മുതൽ 5 മണി വരെ നടന്ന മത്സരത്തിൽ ഒന്നാം സമ്മാനമായ 1001 രൂപ ക്യാഷ് പ്രൈസ് റിസ്‌വാന – വൈഷ്‌ണ കരസ്ഥമാക്കി. രണ്ടാം സമ്മാനം നസ്‌നീന – അനൂനയും, മൂന്നാം സമ്മാനം നസ്റിൻ – ഫിദ ടീമും കരസ്ഥമാക്കി.
പരിപാടി പയ്യോളി നഗര സഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും 23 ഡിവിഷൻ കൗൺസിലറുമായ പി എം ഹരിദാസൻ ഉദ്ഘാടനം ചെയ്തു. അക്ഷരമുറ്റം പ്രസിഡന്റ് ഷൈജൽ സഫാത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു വടക്കയിൽ, പ്രോഗ്രാം കോ ഓർഡിനേറ്റർ മാരായ വിഷ്ണു വത്സൻ, മുനീർ വി കെ, എന്നിവരും സജീർ എൻ സി, സുനിത വത്സൻ
തുടങ്ങിയവരും പ്രസംഗിച്ചു. ഗണേശൻ എൻ സി, ഹമീദ് കെയക്കണ്ടി,നിധീഷ് ഷൈനിങ്, ഇസ്മായിൽ കെ സി, റസീന ഷൈജൽ, മുഹമ്മദ് റിഷാൽ, റോഷിത് എം സി, ഷബിത ബിജുകുമാർ, രജിഷ ശബീഷ്, ബിനി സുനിൽ കുമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ചിത്രങ്ങളിലൂടെ…
Discussion about this post