പയ്യോളി : ബക്രീദിനോടനുബന്ധിച്ച് പയ്യോളി അക്ഷരമുറ്റം റസിഡൻസ് അസോസിയേഷൻ മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിക്കുന്നു. ഇന്ന് ജൂലൈ 7 വ്യാഴാഴ്ച വൈകീട്ട് 3 മണിക്ക് അക്ഷരമുറ്റം ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടക്കുന്നത്. രണ്ട് പേരടങ്ങുന്ന ഓരോ ടീമായാണ് മത്സരം നടക്കുന്നത്. ഇതിൽ ഒരാളുടെ ഇരു കൈകളിലും മറ്റെയാൾ നിശ്ചിത
സമായാതിനുള്ളിൽ മൈലാഞ്ചി അണിയിക്കണം. ഇരു കൈകളിലും മൈലാഞ്ചിയിടാൻ ഒരു മണിക്കൂർ ആണ് സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ പയ്യോളിയിലെയും പരിസര പ്രദേശങ്ങളിലെയും ഇരുപതിലധികം ടീമുകൾ മത്സരത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തതായി സംഘാടകർ അറിയിച്ചു. മൈലാഞ്ചി പാട്ടുകളുടെ
അകമ്പടിയോടെ മത്സരം പുരോഗമിക്കും. ഒന്നാം സമ്മാനത്തിന് അർഹരാവുന്നവർക്ക് ഷൈനിങ് ബേക്കറി സ്പോൺസർ ചെയ്യുന്ന 1001 രൂപയും, രണ്ടാം സമ്മാനാർത്ഥികൾക്ക് ഓക്സോ ബൈക്സ് സൈക്കിൾസ് സ്പോൺസർ ചെയ്യുന്ന 601 രൂപയും, മൂന്നാം സമ്മാനത്തിന് അർഹരാവുന്നവർക്ക് സഫാത്ത് സൂപ്പർ സ്റ്റോർസ് സ്പോൺസർ ചെയ്യുന്ന 501 രൂപയുമാണ് സമ്മാനം.
Discussion about this post