തിരുവനന്തപുരം : തിരുവനന്തപുരത്ത് എ കെ ജി സെന്ററിനുനേരെ ബോംബേറ്. ഇന്നലെ അർദ്ധ രാത്രിയാണ് സംഭവം നടക്കുന്നത്. ഗേറ്റിന് സമീപത്ത് കരിങ്കല്‍ ഭിത്തിയിലേക്കാണ് ബോംബെറിഞ്ഞത്. താഴത്തെ നിലയിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതായി വിവരം. എല്‍ ഡി എഫ് കണ്‍വീനര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. ബോംബാക്രമണമെന്ന്
ഇ.പി.ജയരാജന്‍ പറഞ്ഞു. സ്ഥലത്ത് പൊലീസ് സന്നാഹം. നഗരത്തിൽ കനത്ത പരിശോധന.
പ്രതിയെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. ബോംബ് എറിയുന്ന സിസിടിവിയിൽ നിന്നും വണ്ടിയുടെ നമ്പരോ എറിഞ്ഞ ആളിന്റെ മുഖമോ വ്യക്തമല്ല. സമീപത്തുള്ള വീടുകളിലെയും സ്ഥാപനങ്ങളിലെയും
സിസിടിവി ദൃശ്യങ്ങൾ പോലീസ് ഇന്ന് പരിശോധിക്കും. ആക്രമണത്തിന് ശേഷം വിവിധ സംഘങ്ങളായി തിരിഞ്ഞ് പോലീസ് നഗരത്തിൽ ആകെ പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. ബോംബ് വീണ സ്ഥലം പൊലീസ് സീൽ ചെയ്തു.
Discussion about this post