തിരുവനന്തപുരം: എ കെ ജി സെന്ററിലേക്ക് കല്ലെറിയുമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട റിജുവിന് ജാമ്യം. ജാമ്യമില്ലാ വകുപ്പുകള്‍ ഒഴിവാക്കി സ്റ്റേഷന്‍ ജാമ്യത്തില്‍ റിജുവിനെ വിട്ടയച്ചു. എകെജി സെന്റര്‍ ആക്രമണവുമായി റിജുവിന് ബന്ധമില്ലെന്ന് വ്യക്തമായതോടെയാണ് നടപടി.

എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പോസ്റ്റിട്ട അന്തിയൂര്‍കോണം സ്വദേശി റിജു സച്ചുവിനെ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പൊലീസ് സംശയം.

പക്ഷെ സംഭവം നടന്നപ്പോൾ ഇയാൾ എകെജി സെന്‍റര്‍ പരിസരത്ത് വന്നില്ലെന്ന് മൊബൈൽ ടവർ പരിശോധനയിൽ തെളിഞ്ഞു. പക്ഷെ കല്ലെറിയുമെന്ന ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടതിന് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം എകെജി സെന്റര്‍ ആക്രമണത്തില്‍ ഒന്നിലധികം ആളുകള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ്. ബോംബെറിഞ്ഞയാള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി കണ്ടെത്തി.






































Discussion about this post