പുറക്കാട് : ഇന്ന് വൈകീട്ട് പുറക്കാട് അകലാപ്പുഴയിൽ തോണി മറിഞ്ഞ് അപകടത്തിൽ പെട്ട അഫ്‌നാസിന്റെ മൃതദേഹം കണ്ടെടുത്തു. ചളിയിൽ ആഴ്ന്ന നിലയിൽ ആയിരുന്നു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ രാത്രി 8 15 ഓടുകൂടി മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മുചുകുന്ന് സ്വദേശി കേളോത്ത് മീത്തൽ താമസിക്കും പുതിയോട്ടിൽ അസൈനാറിന്റെ മകനാണ് 22 കാരനായ അഫ്‌നാസ്
മാതാവ് : സഫിയ
സഹോദരങ്ങൾ : അൽത്താഫ്, അസീഫ്
ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം നടന്നത്. 4 പേരടങ്ങിയ സംഘം സഞ്ചരിച്ച ഫൈബർ വള്ളം മറിയുകയായിരുന്നു. 3 പേർ രക്ഷപ്പെട്ടിരുന്നു. രക്ഷപ്പെട്ട 3 പേരും ചേർന്ന് അഫ് നാസിനെ കരയ് ക്കെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും കരയിൽ നിന്ന് 50 മീറ്റർ അകലെ ശ്രമം വിഫലമാവുകയായിരുന്നു. നാല് പേരും മുചുകുന്ന് സ്വദേശികളാണ്. നാല് പേർക്കും നീന്തൽ അറിയാമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ചില ദിവസങ്ങളിൽ ഇവർ ഇത്തരത്തിൽ ഇതേ വള്ളത്തിൽ പുഴയിൽ സഞ്ചരിക്കാറുണ്ടെന്നും പ്രദേശ വാസികൾ
പറയുന്നു. മരണപ്പെടുന്നതിന് മുൻപ് ഇവർ ഇതേ വള്ളത്തിൽ തുഴയുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു. കൊയിലാണ്ടി തഹസിൽദാർ സി പി മണിയും, കൊയിലാണ്ടി സബ് ഇൻസ്‌പെക്ടർ എം എൽ അനൂപിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘവും, സ്റ്റേഷൻ ഹൗസ് ഓഫീസർ സി പി ആനന്ദന്റെ നേതൃത്വത്തിൽ ഉള്ള ഫയർ ഫോഴ്‌സ് സംഘവും ചേർന്നാണ് തിരച്ചിലിന് നേതൃത്വം കൊടുത്തത്
Discussion about this post