തിക്കോടി: പരിസ്ഥിതിദിനത്തില്‍ അകലാപ്പുഴയുടെ തീരത്ത് വൃക്ഷത്തൈ നട്ട് നാദാപുരം ഗവ. യു പി സ്കൂള്‍.

വിദ്യാലയത്തില്‍നിന്നും ഈ വര്‍ഷം വിരമിക്കുന്ന പി പ്രമോദ്, ഇ ബാലാമണി എന്നിവര്‍ക്കുള്ള യാത്രയയപ്പ് പരിപാടിയോടനുബന്ധിച്ചാണ് വേറിട്ട പരിപാടിയുമായി സ്കൂളിലെ അധ്യാപകര്‍ നാദാപുരത്ത് നിന്നും അകലാപ്പുഴയിലെത്തിയത്.

തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുയ്യണ്ടി രാമചന്ദ്രന് പരിപാടി ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടിയുടേയും ജന്മദിനസമ്മാനമായി ഒരുമരം നട്ട്പരിപാലിക്കുക എന്ന സന്ദേശം കുട്ടികളില്‍ പകര്‍ന്ന് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനാധ്യാപകൻ സി എച്ച് പ്രദീപ് കുമാർ, മാതൃഭൂമി സീഡ് കണ്‍വീനര്‍ പി കെ നസീമ, ടി പി രേഖ, കെ പി മൊയ്തു, ഇ ബഷീര്‍ പ്രസംഗിച്ചു.

Discussion about this post