തിരുവനന്തപുരം: രാജ്യസഭയിലേക്ക് മല്‍സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ച് എ കെ ആന്റണി. സോണിയ ഗാന്ധിയെയും കെപിസിസി പ്രസിഡന്റിനേയും നിലപാട് അറിയിച്ചിട്ടുണ്ടെന്നും എ കെ ആന്റണി പറഞ്ഞു. തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചു. നല്കിയ അവസരങ്ങള്‍ക്ക് സോണിയ ഗാന്ധിയെ നന്ദി അറിയിച്ചു. പകരം സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കെപിസിസിയിൽ ആലോചന നടക്കുന്നുണ്ട്.
മാർച്ച് 31നാണ് കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ്. ഇതുംബന്ധിച്ച വിജ്ഞാപനം ഈ മാസം 14 ന് ഇറക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 21 ആണ്.കോൺഗ്രസ് രാജ്യസഭാ ഉപനേതാവ് ആനന്ദ് ശർമ അടക്കം 13 അംഗങ്ങളുടെ കാലാവധിയാണ് പൂർത്തിയായിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള എം.പിമാരായ എ.കെ ആന്റണി, കെ.സോമപ്രസാദ്, ശ്രേയാംസ് കുമാർ എന്നിവരും കാലാവധി പൂർത്തിയാക്കി
Discussion about this post