കോഴിക്കോട്: ഇപ്പോള്‍ പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ നാളെയും പണിമുടക്കുമെന്നും കോടതികള്‍ കേന്ദ്ര സര്‍ക്കാറിനെയാണ് വിമര്‍ശിക്കേണ്ടതെന്നും എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍. ദ്വിദിന ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില കുറഞ്ഞതിനെ വിമര്‍ശിച്ച ഹൈക്കോടതിക്ക് മറുപടിയായാണ് രാജേന്ദ്രൻ്റെ പ്രതികരണം.
ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുന്ന കാര്യം കൂട്ടായി ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശക്തമായ സമരരീതികൾ നാളെയും തുടരുമെന്നും കെ പി രാജേന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചു.
Discussion about this post