പയ്യോളി: ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കിം സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ‘എറൈസ്’ സംസ്ഥാന നേതൃ പരിശീലനത്തിന് വടകര സർഗാലയയിൽ തുടക്കമായി. ആറ് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ വിവിധ ജില്ലകളിൽ നിന്നായി 350 വളണ്ടിയർമാരാണ് പങ്കെടുക്കുന്നത്. ലീഡർഷിപ്പ്, യൂണിറ്റ് മാനേജ്മെൻ്റ്, സമദർശൻ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകും.
ക്യാമ്പിൻ്റെ ഉദ്ഘാടനം ഇ ടി ഐ കോ- ഓർഡിനേറ്റർ ഡോ. എൻ എം സണ്ണി നിർവ്വഹിച്ചു. റീജിയനൽ കൺവീനർ കെ മനോജ് അധ്യക്ഷത വഹിച്ചു. എൻ എസ് എസ് സംസ്ഥാന കോ – ഓർഡിനേറ്റർ ഡോ. ജേക്കബ് ജോൺ മുഖ്യ പ്രഭാഷണം നടത്തി. എസ് ശ്രീചിത്ത്, എം കെ ഫൈസൽ, പി ശ്രീജിത്ത്, കെ ഷാജി പ്രസംഗിച്ചു.
Discussion about this post