തിക്കോടി : എ ഐ വൈ എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പരിധിയിലെ പള്ളിക്കരയിലെ മഴക്കാല പുനരധിവാസ ക്യാമ്പിലേക്ക് ഭക്ഷണത്തിന് ആവശ്യമായ സാധനങ്ങൾ നൽകി.
തിക്കോടി പഞ്ചായത്ത് നാലാം വാർഡ് മെമ്പർ ദിബിഷയുടെ അദ്ധ്യക്ഷതയിൽ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി എം നിഖിലിന്റെ കയ്യിൽ നിന്ന് സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രനില സത്യൻ ഏറ്റുവാങ്ങി. മണ്ഡലം കമ്മിറ്റി അംഗങ്ങൾ പി ടി അക്ഷയ്, രമ്യ പള്ളിക്കര എന്നിവർ പങ്കെടുത്തു.
Discussion about this post