പയ്യോളി: രാത്രി കാലങ്ങളിൽ ഒറ്റയ്ക്ക് പെട്ടു പോയാൽ, വന്യമൃഗങ്ങളേക്കാൾ സ്ത്രീകൾ ഭയക്കുന്നത് പുരുഷൻ്റെ ആക്രമണമാണെന്ന് എം എൽ എ കാനത്തിൽ ജമീല. ഇത്തരം പ്രശ്നങ്ങളെ അതിജീവിക്കുന്നതിന് പുരുഷൻ്റേയും സമൂഹത്തിൻ്റേയും മനോഭാവത്തിലുള്ള മാറ്റമാണ് ആവശ്യം എം എൽ എ തുടർന്നു പറഞ്ഞു.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പയ്യോളിയിൽ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ.
എല്ലാവർക്കും വിദ്യാഭ്യാസം, തൊഴിൽ ഉറപ്പു വരുത്തുക, തുല്യതയ്ക്കായ് പോരാടുക, മതനിരപേക്ഷ ഇന്ത്യയെ വീണ്ടെടുക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വ്യാപകമായി ഏരിയാ കേന്ദ്രത്തിൽ നടത്തുന്ന വനിതാ സംഗമത്തിൻ്റെ ഭാഗമായാണ് പയ്യോളിയിലും പരിപാടി സംഘടിപ്പിച്ചത്.

ഡി ദീപ അധ്യക്ഷത വഹിച്ചു. ടി ഷീബ, വി ടി ഉഷ, പി കെ കമല, പി വി ശ്രുതി, പി കെ ഷീജ പ്രസംഗിച്ചു.
Discussion about this post