കോഴിക്കോട്: കേന്ദ്ര സേനയുടെ നട്ടെല്ലൊടിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ
എൽ ഡി വൈ എഫ് നേതൃത്വത്തിൽ കോഴിക്കോട് ഇൻകം ടാക്സ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

മുതലക്കുളത്ത് നിന്നാരംഭിച്ച മാർച്ച് ഇൻകം ടാക്സ് ഓഫീസിനു മുൻപിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഡി വൈ എഫ് ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എം ഷാജർ മാർച്ച് ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് ജില്ലാസെക്രട്ടറി
ശ്രീജിത്ത് മുടപ്പിലായി അധ്യക്ഷത വഹിച്ചു.

എൽ വൈ ജെ ഡി ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി, യൂസഫ് പുതുപ്പാടി [എൻ വൈ സി], സി കെ ഷമീം [ജെ ഡി വൈ എസ്], അരുൺ തോമസ് [കേരള യൂത്ത് ഫ്രണ്ട് എം], പി രഞ്ജിത്ത് [യൂത്ത് കോൺഗ്രസ് എസ്], അഷറഫ് പുതുമ [എൻ വൈ എൽ], ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ് പ്രസംഗിച്ചു. ഡി വൈ എഫ് ഐ ജില്ലാസെക്രട്ടറി പി സി ഷൈജു സ്വാഗതം പറഞ്ഞു.


Discussion about this post