കൊയിലാണ്ടി : ഭാരതീയ മത്സ്യപ്രവർത്തക സംഘത്തിൻ്റെയും ഭാരതീയ പൂർവ്വ സൈനിക് സേവാ പരീക്ഷത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഭാരത സർക്കാരിൻ്റെ പുതിയ പദ്ധതിയായ അഗ്നിപഥിനെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. കൊയിലാണ്ടി ശ്രീഗുരുജി വിദ്യാനികേതനിൽ വെച്ച് നടത്തിയ ക്ലാസിൽ പൂർവ്വ സൈനിക് സേവാ
പരീക്ഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി മുരളീധർ ഗോപാൽ ഉദ്ഘാടനം ചെയ്തു. ബി എം പി എസ് ജില്ലാ വൈസ് പ്രസിഡൻ്റ് സുന്ദരൻ പുതിയാപ്പ അധ്യക്ഷത വഹിച്ചു. ബി എം പി എസ് ജില്ലാ പ്രസിഡൻറ് കരുണാകരൻ മാറാട്, രജി കെ എം ( സേവാഭാരതി ), ബി എം പി എസ് സംസ്ഥാന സമിതി അംഗം പി പി സന്തോഷ്, സംജാത് എം ജി , പി പി മണി എന്നിവർ
സംസാരിച്ചു. വി കെ രാമൻ സ്വാഗതം പറഞ്ഞ യോഗത്തിൽ പി പി വിനായകൻ നന്ദി പറഞ്ഞു. 150 ൽ പരം യുവതി യുവാക്കൾ പങ്കെടുത്ത പരിപാടിയിൽ മുരളീധർ ഗോപാൽ ക്ലാസെടുത്തു.
Discussion about this post