കൊയിലാണ്ടി: അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേശവ്യാപകമായി കോൺഗ്രസ്സ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൊയിലാണ്ടി നിയോജക മണ്ഡലം പ്രതിഷേധ സത്യാഗ്രഹം മുൻ കെ പി സി സി ജനറൽ സിക്രട്ടറി എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
ലോകത്തിലെ ഏറ്റവും ശക്തമായ സായുധസേനകളിലൊന്നായ ഇന്ത്യൻ സൈന്യത്തെ ദുർബലപ്പെടുത്തുകയും യുവാക്കളുടെ തൊഴിൽ സാദ്ധ്യതകൾ ഇല്ലാതാക്കുകയും ചെയ്യുന്ന പദ്ധതിയാണ് അഗ്നിപഥ് എന്ന് അദ്ദേഹം പറഞ്ഞു.
വി വി സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. സി വി ബാലകൃഷ്ണൻ, പി രത്നവല്ലി, മഠത്തിൽ നാണു മാസ്റ്റർ, വി പി ഭാസ്കരൻ, കെ വിജയൻ, രാജേഷ് കീഴരിയൂർ, പടന്നയിൽ പ്രഭാകരൻ, വി ടി സുരേന്ദ്രൻ,ഷഫീഖ് വടക്കയിൽ, പി ബാലകൃഷ്ണൻ, രൂപേഷ് കൂടത്തിൽ, കെ പി നിഷാദ്, എം സതീഷ് കുമാർ, എൻ മുരളീധരൻ, യു കെ രാജൻ, പി വി വേണുഗോപാൽ, അരുൺ മണമൽ, കെ ടി വിനോദ് പ്രസംഗിച്ചു.
Discussion about this post