കാബൂൾ: അഫ്ഗാനിസ്ഥാനിൽ പള്ളിയിൽ വൻ സ്ഫോടനം. സൈനികൾ ഉൾപ്പെടെ അഞ്ച്പേർ കൊല്ലപ്പെട്ടതായും നിരവധിപേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ബാൾഖിലെ മസാർ നഗരത്തിലെ സിഹ് ദോക്കൻ മസ്ജിദിലാണ് സ്ഫോടനം നടന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
പള്ളിയിൽ പ്രാർത്ഥനയ്ക്കായി വിശ്വാസികൾ എത്തിയ സമയത്തായിരുന്നു സ്ഥോടനം നടന്നത്. ആക്രമണത്തിൽ പള്ളിക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സ്ഫോടനത്തിൽ നാല് സൈനികർ മരിച്ചെന്നാണ് റിപ്പോർട്ട്.
അതേസമയം നൻഗർഹാർ, കുണ്ടൂസ്, എന്നിവിടങ്ങളിലും ഭീകരാക്രമണം ഉണ്ടായി. കാബൂളിലെ ഖ്വാംപർ സ്‌ക്വയറിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഫ്ഗാനിൽ സ്‌ഫോടന പരമ്പര അരങ്ങേറുകയാണ്. കഴിഞ്ഞ ദിവസം കാബൂളിന് സമീപത്തെ ഷിയാ സ്‌കൂളിലുണ്ടായ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.
Discussion about this post