കൊയിലാണ്ടി: മുഖ്യമന്ത്രിക്ക് നേരെ ഉയർന്നിട്ടുള്ള ഗുരുതരമായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് സി പി ഐ എം വ്യാപകമായി അക്രമങ്ങൾ അഴിച്ചു വിടുന്നതെന്ന് അഡ്വ. ടി സിദ്ദീഖ് എം എൽ എ. എന്നാൽ, അതുകൊണ്ടൊന്നും പിണറായി വിജയനെ രക്ഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുത്താമ്പിയിൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകുകയായിരുന്നു കെ പി സി സി വർക്കിംഗ് പ്രസിഡണ്ട്.

മുത്താമ്പിയിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന സി പി ഐ എം അക്രമത്തിന്റെ ഭാഗമായി ചുവപ്പ് ചായമടിച്ച് പതാക കെട്ടിയ കോൺഗ്രസ്സ് കൊടിമരം മൂവർണ്ണ ചായമടിച്ച് കോൺഗ്രസ്സ് പതാകയുയർത്തി. കോൺഗ്രസ്സ് കൊടിമരവും പതാകയും നശിപ്പിച്ചതറിഞ്ഞ് പ്രദേശത്തെ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകനും ചുമട്ടുതൊഴിലാളിയുമായ പുതുക്കുടി നാരായണൻ കാലത്ത് മുതൽ കൊടിമരം പുന:സ്ഥാപിക്കുന്നതുവരെ റോഡിൽ കുത്തിയിരുന്ന് നിരാഹാര സത്യാഗ്രഹം നടത്തി.

പുനസ്ഥാപിച്ച കെട്ടിമരത്തിൽ പതാക ഉയർത്തിയതിനു ശേഷം അഡ്വ. ടി സിദ്ധിഖും അഡ്വ. കെ പ്രവീൺ കുമാറും ചേർന്ന് നാരാങ്ങാ നീര് നിരാഹാരം അവസാനിപ്പിച്ചു.

അഡ്വ. കെ പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. വി വി സുധാകരൻ, സി വി ബാലകൃഷ്ണൻ, ആർ ഷഹിൻ, പി രത്നവല്ലി, മഠത്തിൽ നാണു മാസ്റ്റർ, വി പി ഭാസ്കരൻ,

നിജേഷ് അരവിന്ദ്, രാജേഷ് കീഴരിയൂർ, മുനീർ എരവത്ത്, അജയ് ബോസ്, അഡ്വ.സതീഷ് കുമാർ, എം ധനീഷ് ലാൽ, വി പി ദുൽഖിഫിൽ, ഷഫീഖ് വടക്കയിൽ, എ കെ ജാഹിബ് എന്നിവർ പ്രസംഗിച്ചു.

Discussion about this post