കീഴരിയൂർ: നടുവത്തൂർ ആനപ്പാറ ക്വാറിയിലെ ഖനനം കാരണം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾ നടത്തുന്ന സമരത്തോടൊപ്പം ലക്ഷ്യം നേടുംവരെ കോൺഗ്രസ് കമ്മിറ്റി ഉണ്ടാവുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ. ക്വാറിയിലെ ഉഗ്രസ്ഫോടനങ്ങൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതരമായ അപകടം വരുത്തിയുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നടുവത്തൂർ ആനപ്പാറയിലെ ക്വാറിവിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് പിന്തുണ അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം വീടിനും ജീവനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് സ്ത്രീകളുടെ നേതൃത്വത്തിൽ നടത്തുന്ന സമരം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.
ഡി സി സി മുൻ പ്രസിഡണ്ട് യു രാജീവൻ, ഡി സി സി ജനറൽ സിക്രട്ടറി രാജേഷ് കീഴരിയൂർ ,ബ്ലോക്ക് പ്രസിഡണ്ട് കെ പി വേണുഗോപാൽ, മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ, ചുക്കോത്ത് ബാലൻ നായർ, ടി കെ ഗോപാലൻ, ഒ കെ കുമാരൻ, എൻ ടി ശിവാനന്ദൻ, വി വി ചന്തപ്പൻ, കെ വിശ്വനാഥൻ തുടങ്ങിയവർ അനുഗമിച്ചു.
Discussion about this post