തലശേരി: കണ്ണൂർ എഡിഎം ന വീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. തലശേരി ജില്ലാ സെഷ ൻസ് കോടതിയാണ് ഉത്തരവിട്ട ത്. നാല് കാര്യങ്ങളിൽ അന്വേഷണ റിപ്പോർട്ട് നൽ കാൻ കോടതി നിർദേശിച്ചു.
തുടർ അന്വേഷണം ഭാഗികമായി മാത്രമാണ് അനുവദിച്ചത്. നവീൻ ബാബുവിന്റെ ഭാര്യ നൽകിയ ഹ ർജിയിലാണ് കോടതി നടപടി. പി. പി. ദിവ്യയുടെ മുഴുവൻ ഫോൺ വിവരങ്ങളും ശേഖരിക്കണമെന്ന് കോടതി നിർദേശിച്ചു.
കുറ്റപത്രത്തിലെ 13 പിഴവുകൾ ചൂണ്ടികാട്ടിയാണ് നവീൻ ബാബു വിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചത്. പ്രതി ഭരിക്കു ന്ന പാർട്ടിയുടെ ഭാഗമായിട്ടും ശരി യായ തെളിവുകൾ ശേഖരിച്ചില്ലെ ന്നും പ്രശാന്തനിൽ നിന്ന് കൈ ക്കൂലി വാങ്ങിയെന്ന് വ്യാജകേസ് നിർമിക്കാൻ ശ്രമിച്ചുവെന്നുമായി രുന്നു ഹർജിയിലെ വാദം.പി.പി. ദിവ്യയും പ്രശാന്തനുമായു ള്ള ഫോൺ കോൾ രേഖകൾ, ചാ റ്റുകൾ എന്നിവ എസ്ഐടി പരി ശോധിച്ചില്ല, പി.പി. ദിവ്യയുടെ ഡി ലീറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടു ക്കണം, പ്രതിയുടെ ഫോൺ ഫോ റൻസിക് പരിശോധനയ്ക്ക് വി ധേയമാക്കണമെന്നും ഹർജിയി ൽ ആവശ്യപ്പെട്ടിരുന്നു.
2024 ഒക്ടോബർ 15-നാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തലേദിവസം കണ്ണൂർ കലക്ടറേറ്റിൽ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് നടക്കുമ്പോൾ അതിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നുവരുകയും അപകീർത്തികരമായി പ്രസംഗിക്കുകയും ചെയ്തുവെന്നാണ് ദിവ്യയുടെ പേരിലുള്ള ആരോപണം. പെട്രോൾ പമ്പിന് എൻഒസി നൽകാൻ നവീൻബാബു കൈക്കൂലി വാങ്ങിയെന്ന് പ്രശാന്തൻ ആരോപിച്ചിരുന്നു.




































Discussion about this post