കൊച്ചി. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ജഡ്ജിക്ക് എതിരെ ഗുരുതര ആരോപണവുമായി അതിജീവിത. പ്രതിയും ജഡ്ജിയും തമ്മിൽ ബന്ധമുണ്ടെന്നും അതിനാൽ വിചാരണ കോടതി മാറ്റണം എന്നുമാവിശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു.
പ്രതിയും ജഡ്ജിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഫോൺ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് അതിജീവിത കോടതിയിൽ പറഞ്ഞു. പെൻഡ്രൈവിന്റെ ഹാഷ് വാല്യൂ മാറ്റിയത് സംബന്ധിച്ച വിഷയവും കോടതിയിൽ അതിജീവിത ഉന്നയിച്ചു.
Discussion about this post