കൊച്ചി : നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ. വിനായകനും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മിൽ ഹൈദരാബാദ് വിമാനത്താവളത്തിൽ വാക്കുതർക്കമുണ്ടായതായാണ് വിവരം. ഇതിനെ തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഗോവയിലേക്ക് പോയതായിരുന്നു വിനായകൻ. ഉച്ചക്ക് 12.30നാണ് ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിൽനിന്ന് യാത്ര തിരിച്ചത്. കണക്ഷൻ ഫ്ളൈറ്റിനായി ഹൈദരാബാദിൽ ഇറങ്ങിയപ്പോഴാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. ഒരു കാരണവുമില്ലാതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദിച്ചുവെന്നും വിനായകൻ പറഞ്ഞു.
Discussion about this post