ചെന്നൈ. മോട്ടോർ വാഹന നിയമം ലംഘിച്ചതിന് തമിഴ് സൂപ്പർ താരം വിജയ്ക്ക് പിഴ ചുമത്തി ചെന്നൈ പൊലീസ്. കാർ വിൻഡോ ഗ്ലാസിൽ കറുപ്പ് നിറം ഒട്ടിച്ചതിനാണ് പിഴ.പണയ്യൂരിൽ ആരാധകരെ കാണാനെത്തിയ വിജയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വിഡിയോയിലാണ് താരത്തിന്റെ കാർ ഗ്ലാസിൽ ഫിലിം
ഒട്ടിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയത്. തുടർന്നാണ് പൊലീസ് പിഴ ചുമത്തിയത്. 500 രൂപയാണ് പിഴ.മാസത്തിൽ ഒരിക്കൽ ആരാധകരോടൊത്ത് ചെലവഴിക്കാനുള്ള തീരുമാനം വിജയ് പ്രഖ്യാപിക്കുന്നത് ഇന്നലെയാണ്. വിജയ്യുടെ ഫാൻസ് അസോസിയേഷനായ വിജയ് മക്കൾ ഇയക്കമാണ് വെബ്‌സൈറ്റിലൂടെ നടന്റെ തീരുമാനം പ്രഖ്യാപിച്ചത്.
Discussion about this post