കൊച്ചി: യുവനടിയുടെ പീഡന പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ ഫ്ളാറ്റില്‍ പോലീസ് പരിശോധന നടത്തി. പീഡനം നടന്നുവെന്ന് പറയുന്ന കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിലും പരിശോധന നടത്തി. നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.
അതേസമയം, വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളത്തിലും അറിയിപ്പ് നൽകി. പീഡന ആരോപണം ഉയർന്നതിന് പിന്നാലെ നടൻ വിദേശത്തേക്ക് കടന്ന സാഹചര്യത്തിലാണ് നടപടി. വിജയ് ബാബു നിലവില്‍ ദുബായിലാണെന്നാണ് സൂചന. ഇതിനിടെ, നടന് മുന്‍കൂര്‍ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നുമറിയുന്നു.
കോഴിക്കോട് സ്വദേശിനിയായ നടിയെ പീഡിപ്പിച്ചതിനും സമൂഹമാധ്യമങ്ങളിലൂടെ നടിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തതിനും രണ്ട് കേസുകളാണ് എറണാകുളം സൗത്ത് പോലീസ് വിജയ് ബാബുവിനെതിരെ രജിസ്റ്റര്‍ ചെയ്തത്.
Discussion about this post