കൊച്ചി: ഫ്ലാറ്റിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ സിനിമാ നടൻ ശ്രീജിത് രവി നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഹർജിയിൽ സർക്കാർ നിലപാടറിയിക്കും
.
മാനസിക രോഗത്തിന് ചികിത്സയിലാണെന്നും സ്വഭാവ വൈകൃതത്തിന്റെ ഭാഗമായാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് ശ്രീജിത് രവി ഹർജിയിൽ പറയുന്നത്. എന്നാൽ സമാന സംഭവങ്ങൾ മുമ്പും ആവർത്തിച്ചിട്ടുണ്ടെന്നും ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്.
തൃശൂര്‍ അഡീഷണൽ സെഷൻസ് കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്ന് ശ്രീജിത് രവി നിലവിൽ റിമാൻഡിലാണ്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post