കൊച്ചി : സിനിമാ ചിത്രീകരണത്തിനിടെ നടൻ ജോജു ജോർജിന് പരുക്കേറ്റു. ഹെലികോപ്റ്ററിൽനിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പരുക്കേറ്റതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ ജോജു കൊച്ചിയിൽ മടങ്ങിയെത്തി.
പോണ്ടിച്ചേരിയിൽ മണിരത്നം സിനിമയായ ‘തഗ്‌ലൈഫിന്റെ’ ചിത്രീകരണത്തിനിടയിലാണ് അപകടം. കമൽഹാസനും നാസറിനും ഒപ്പം ഹെലികോപ്റ്ററിൽനിന്ന് ചാടി ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.
അതേസമയം കമൽഹാസനും മണിരത്‌നവും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്. പ്രഖ്യാപനം തൊട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ചിത്രം. തൃഷ കൃഷ്ണനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
Discussion about this post