കൊച്ചി:നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഗൂഢാലോചന നടത്തിയെന്ന കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ഇത്രയും പ്രധാന തെളിവുകൾ കൈവശമുണ്ടായിരുന്നിട്ടും പുറത്തുവിടാൻ വൈകിയത് എന്തേയെന്ന് കോടതി ചോദിച്ചു. ബാലചന്ദ്രകുമാറിന് എന്തെങ്കിലും ദുരുദ്ദേശ്യമുണ്ടായിരുന്നോ എന്ന സംശയവും ഹൈക്കോടതി പ്രകടിപ്പിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗുഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ വാദം നടക്കുന്നതിനിടെയാണ് കോടതി സുപ്രധാന ചോദ്യങ്ങൾ ചോദിച്ചത്. എന്നാൽ കോടതിയുടെ ഈ ചോദ്യങ്ങൾ നിലവിൽ പ്രസക്തമല്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മറുപടി നൽകി.കേസുമായി ബന്ധപ്പെട്ട തെളിവുകൾ ദിലീപ് നശിപ്പിച്ചു.
ഫോണിലുണ്ടായിരുന്ന തെളിവുകൾ മുംബൈയിലെ സ്ഥാപനം വഴിയാണ് നീക്കിയത്. ഇക്കാര്യം പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഏഴ് ഫോണുകൾ കൈവശമുള്ള ദിലീപ് ആറ് ഫോണുകൾ മാത്രമാണ് പോലീസിന് പരിശോധിക്കാൻ നൽകിയതെന്നും അതിനാൽ കേസ് ഒഴിവാക്കണമെന്ന ദിലീപിന്റെ ഹർജി തള്ളണമെന്നുമാണ് പ്രോസിക്യൂഷൻ നിലപാടെടുത്തത്.
Discussion about this post