കൊയിലാണ്ടി: മാർച്ച് 28-29 തിയ്യതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കം വിജയിപ്പിക്കുന്നതിന് നേതൃത്വം നൽകുമെന്ന് ജീവനക്കാരുടെയും അധ്യാപകരുടെയും കൊയിലാണ്ടി താലൂക്ക് കൺവെൻഷൻ തീരുമാനിച്ചു. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ കെ എസ് ടി എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി പി രാജീവൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ താലൂക്ക് ചെയർമാൻ ആർ എം രാജൻ അധ്യക്ഷത വഹിച്ചു. കെ ജി എൻ എ സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഷീജ, സി പി സതീശൻ, സി ജി സജിൽ കുമാർ, ആക്ഷൻ കൗൺസിൽ താലൂക്ക് കൺവീനർ എം പി ജിതേഷ് ശ്രീധർ പ്രസംഗിച്ചു.
Discussion about this post