കോഴിക്കോട്: യുവതിയെ ബലാത്സംഗം ചെയ്ത് വിദേശത്തേക്ക് കടന്ന പ്രതിഅഞ്ചു വർഷങ്ങൾക്ക് ശേഷം പിടിയിലായി. വെള്ളിപറമ്പ് ആനകുഴിക്കര സ്വദേശി മുന്‍സിഫ് അലിയെ ആണ് പന്തീരാങ്കാവ് പോലീസ് കസ്റ്റഡിയിലെടുത്തത്.
2021 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന്, പന്തീരാങ്കാവ് പോലീസ് വിദേശത്തുള്ള പ്രതിക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കുകയായിരുന്നു. ഇതനുസരിച്ച് കരിപ്പൂർ എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വെയ്ക്കുകയും,
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നിർദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍മാരായ ജാക്സണ്‍ ജോയ്, വിനോദ്, അസി. സബ് ഇന്‍സ്പെക്ടര്‍ നിധീഷ്, സിവില്‍ പോലീസ് ഓഫീസര്‍ മനാഫ് എന്നിവർ ചേർന്ന് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.





































Discussion about this post