തിക്കോടി: ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനിയറായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരിക്ക്

കുട്ടിയുടെ ചികിത്സ ആവശ്യത്തിനായി നൽകിയ രണ്ട് മാസത്തെ അവധി അപേക്ഷ നിരസിച്ച എൽ ഡി എഫ് പഞ്ചായത്ത് ഭരണസമിതിയുടെ മനുഷ്യത്വരഹിത നടപടിയിൽ പ്രതിഷേധിച്ച് യു ഡി എഫ് മെമ്പർമാർ വിയോജന കുറിപ്പ് രേഖപ്പെടുത്തുകയും ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുമ്പിൽ ധർണ്ണ നടത്തുകയും ചെയ്തു.

പിഞ്ചു കുഞ്ഞിന്റെ ചികിൽസക്ക് പോലും ജീവനക്കാരിക്ക് ലീവ് അനുവദിക്കാത്ത നടപടി പ്രാകൃത സംസ്കാരമാണെന്നും ജനാധിപത്യ സമ്പ്രദായത്തിൽ അംഗീകരിക്കാൻ കഴിയാത്ത കിരാത നടപടിയാണെന്നും യു ഡി എഫ് കുറ്റപ്പെടുത്തി.

യു ഡി എഫ് പാർലിമെന്ററി പാർട്ടി ചെയർമാൻ സന്തോഷ് തിക്കോടി ധർണ്ണ ഉദ്ഘാടനം ചെയ്തു. വി കെ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു.
ജയകൃഷ്ണൻ ചെറുകുറ്റി, കെ പി ഷക്കീല, ബിനു കാരോളി, സുബീഷ് പള്ളിത്താഴ, യു കെ സൗജത്ത് പ്രസംഗിച്ചു.


Discussion about this post