തിക്കോടി: ദേശീയ പാതയിൽ പാലൂർ ഇരുപതാം മൈലിൽ ഗ്യാസ് ടാങ്കർ ലോറിയും പിക് അപ്പും കൂട്ടിയിടിച്ചു. ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയോടെയായിരുന്നു അപകടം.

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന പിക് അപ്പുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കോൺക്രീറ്റ് ജോലിക്കാവശ്യമായ മുളയും പലകയും കയറ്റി വരികയായിരുന്ന പിക് അപ്പ് ലോറി റോഡിൽ മറിഞ്ഞ് ഗതാഗത തടസ്സം സൃഷ്ടിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Discussion about this post