
കൊയിലാണ്ടി: ആളെയിറക്കാൻ നിർത്തിയ ബസിൻ്റെ ഇടതുഭാഗത്തു കൂടെ അമിതവേഗതയിൽ മറികടന്ന് മറ്റൊരു ബസ്സ്. ഭാഗ്യം കൊണ്ടു മാത്രം യുവതി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം കൊയിലാണ്ടി ശോഭിക ടെക്സ്റ്റയിൽസിന് മുന്നിലാണ് സംഭവം.

ബസിറങ്ങിപ്പോവുകയായിരുന്ന യുവതിയാണ് രക്ഷപ്പെട്ടത്. സ്റ്റോപ്പിൽ നിർത്തിയ ഹെവൻ ബസിൽ നിന്ന്
യാത്രക്കാരിറങ്ങുന്നതിനിടിയിൽ ചിന്നൂസ് ബസ് ആണ് ഇടതുവശത്തുകൂടെ മറികടന്നത്. ദിശതെറ്റിയുള്ള ബസിൻ്റെ മരണപ്പാച്ചിൽ കണ്ട് ഉടൻ പിറകോട്ട് മാറിയതിനാലാണ് യുവതിക്ക് ജീവൻ രക്ഷിക്കാനായത്.
സി സി ടി വി ദൃശ്യങ്ങൾ കാണാം

Discussion about this post