ചമ്പാവത്ത്: വിവാഹസംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് 11 പേര് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഉത്തരാഖണ്ഡിലെ ചമ്പാവത്തിലുള്ള ബുദം ഗ്രാമത്തിലെ സുഖിദാഗ് റീത്ത സാഹിബ് റോഡിലാണ് സംഭവം. വാഹനം തോട്ടിലേക്ക് മറിഞ്ഞതാണ് അപകടകാരണം.
തനക്പൂരിലെ പഞ്ച്മുഖി ധർമ്മശാലയിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ഉത്തരാഖണ്ഡിലെ കാക്കനായിലെ ദണ്ഡ, കതോട്ടി ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വാഹനത്തിന്റെ ഡ്രൈവറെയും മറ്റൊരാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post