കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി അരങ്ങാടത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടു കൂടിയാണ് അപകടമുണ്ടായത്. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ട്ടെമ്പോ ട്രാവലർ മുന്നിൽ പോകുന്ന കാറിന് ഇടിക്കുകയും, തുടർന്ന് കാർ മറ്റൊരു കാറിന് ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ മുന്നിലുള്ള ടാങ്കർ ലോറിക്ക് ഇടിച്ചു.
പരിക്കേറ്റവരെ കൊയിലാണ്ടി താലുക്കാശുപത്രിയില്‍ എത്തിച്ചു. കണ്ണൂർ പെരളശ്ശേരി കണ്ണൂർ സ്വദേശികളാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. അഗ്നിരക്ഷാസേന എത്തി ദേശീയ പാതയിൽ നിന്നും കാറുകൾ വശങ്ങളിലേക്ക് മാറ്റി. റോഡിൽ ഒഴുകിയ ഓയിൽ വെള്ളം ഉപയോഗിച്ച് നീക്കം ചെയ്തു.
ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം മജീദിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബി ഹേമന്ത്, ടി കെ ഇർഷാദ്, ഇ എം നിധിപ്രസാദ്, പി കെ സജിത്ത്, ഹോംഗാർഡ് പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Discussion about this post