തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം ഒരാള്‍ മരിച്ചു. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോൻ(42) ആണ് മരിച്ചത്. മൂന്ന് പേരെ കാണാതായി ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വള്ളം മറിഞ്ഞ് കാണാതായ നാല് പേരില്‍ കണ്ടെത്തിയ ആളെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവം പുലർച്ചെ നാല് മണിയോടെയായിരുന്നു.
പുതുക്കുറിച്ചി ഭാഗത്ത് നിന്നുള്ള വളളമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. പുതുക്കുറുച്ചി സ്വദേശി ആന്റണിയുടെ വളളമാണ് മറിഞ്ഞത്. തീരത്തോടടുക്കവെ തിരമാലയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.
Discussion about this post