പേരാമ്പ്ര: അഞ്ചാം പീടികയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരുക്ക്. പേരാമ്പ്ര-വടകര റൂട്ടിൽ സർവ്വീസ് നടത്തുന്ന ഹരേറാം ബസുകളാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകീട്ട് 3.45 ഓടെയായിരുന്നു അപകടം.
നാല്പതിലധികം പേർക്ക് പരുക്കേറ്റതായാണ് അറിയുന്നത്. പരിക്കേറ്റവരെ പേരാമ്പ്രയിലെയും മേപ്പയ്യൂരിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടം, പേരാമ്പ്ര -മേപ്പയ്യൂർ റൂട്ടിൽ ഏറെനേരം ഗതാഗതം തടസപ്പെടുത്തി.




































Discussion about this post