വയനാട്: ബസ് ദേഹത്തു കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മാനന്തവാടി കല്ലോടി പാതിരിച്ചാല്‍ എടപാറയ്ക്കല്‍ ശുഭ ( 40 ) മരണപ്പെട്ടത്. പരേതനായ ഫ്രാന്‍സീസിന്‍റെ ഭാര്യയാണ്. അപകടത്തിന്‍റെ സിസിടി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ ബസ് എടുക്കുന്നതിനിടയില്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്ന ശുഭ ബസിന്‍റെ ടയറിനടിയില്‍ പെടുകയായിരുന്നു.
ബസിനോട് ചേര്‍ന്നാണ് വീട്ടമ്മ റോഡ് മുറിച്ചു കടക്കാനായി നിന്നത്. ഇതിനാല്‍ ഡ്രൈവറുടെ കാഴ്ച്ചയില്‍ പെടാതിരുന്നതാണ് ദാരുണ സംഭവത്തിന് കാരണം.
Discussion about this post