കൊല്ലങ്കോട് : ചീക്കണാംപാറയിൽ നിയന്തണംവിട്ട സിമന്റുകടത്തു ലോറിയിടിച്ച് വൈദ്യുതി പോസ്റ്റും സമീപത്തെ സിഐടിയു ചുമട്ടുതൊഴിലാളി യൂണിയൻ താത്കാലിക ഓഫീസും തകർന്നു. ഇന്നലെ പുലർച്ചെയാണ് അപകടം ഉണ്ടായത്. സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് ഉടൻ വൈദ്യുതി വിതരണം നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. തകർന്ന വൈ
ദ്യുതി പോസ്റ്റിനു സമീപത്തായി ട്രാൻസ്ഫോർമർ ഉണ്ടായിരുന്നെങ്കിലും ലോറി മുന്നോട്ട് നീങ്ങാതിരുന്നതു അപകടം ഒഴിവാക്കി.
തമിഴ്നാട് തിരുച്ചിയിൽ നിന്നും ആലുവയിലേക്ക് 24 ടണ്‍ സിമന്റുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ റഫീക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറക്കത്തിൽപ്പെട്ടതാണ് അപകടത്തിനു കാരണമെന്നതാണ് നിഗമനം.
Discussion about this post