മലപ്പുറം ∙ മലയാളികളായ ഹാരിസിനെയും ഡെന്‍സി ആന്‍റണിയെയും കൊലപ്പെടുത്തിയ കേസിലെ എട്ടു പ്രതികളും കൊലപാതകം നടക്കുമ്പോള്‍ അബുദാബിയില്‍ ഉണ്ടായിരുന്നുവെന്നതിന് പൊലീസിനു തെളിവ് ലഭിച്ചു. കേരളത്തില്‍ ഹാരിസിനെ ഹാരിസിനെ കൊലപ്പെടുത്താന്‍ പലവട്ടം ശ്രമിച്ചതിന്‍റെ തെളിവുകളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഷൈബിന്‍ അഷ്റഫില്‍നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് കൊല്ലപ്പെടുന്നതിന് മുന്‍പ് ഹാരിസ് കേരള മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു .

ഹാരിസ് നല്‍കിയ പരാതിയില്‍ അഷ്റഫ് കൈപ്പഞ്ചേരി അബുദാബിയിലെ ജയിലിലായതിന്‍റെ വിരോധം തീര്‍ക്കാനാണ് തന്നെ കൊലപ്പെടുത്താന്‍ പിന്തുടരുന്നത് എന്നായിരുന്നു മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. റിസോർട്ട് ഉടമ കരീം വധക്കേസിലെ കൊലയാളികള്‍ തന്നെ പിന്തുടരുന്നുവെന്നും ഹാരിസിന്‍റെ പരാതിയിലുണ്ട്. കൊലപാതക നീക്കം മുന്‍കൂട്ടി മനസ്സിലാക്കിയ കുന്നമംഗലം എസ്ഐ ചില പ്രതികളെ പിടികൂടിയെങ്കിലും ഉന്നത സ്വാധീനത്താല്‍ വിട്ടയച്ചു.

മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയ ഘട്ടത്തില്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ കൊലപാകത്തിന് അബുദാബിയിലേക്ക് സംഘം പോവില്ലായിരുന്നുവെന്ന വിലയിരുരുത്തലിലാണ് ഹാരിസിന്‍റെ ബന്ധുക്കള്‍. പാരമ്പര്യ വൈദ്യന്‍ ഷാബ ശരീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ തന്നെയാണ് അബുദാബിയിലെയും കൊലയാളി സംഘം. എട്ടു പേരും കൊലപാതകം നടക്കുന്ന സമയത്ത് അബുദാബിയില്‍ പോയതിന്‍റെ പാസ്പോര്‍ട്ട് രേഖകളും പൊലീസ് ശേഖരിച്ചു.

അബുദാബിയിൽ കൊലപാതകം നടക്കുമ്പോൾ നിലമ്പൂരിലിരുന്ന് ഇതെല്ലാം ഷൈബിൻ നിയന്ത്രിക്കുന്നുണ്ടായിരുന്നു എന്ന വിവരവും പുറത്തുവന്നു. കൊലപാതകം വീട്ടിലിരുന്നു ലൈവായി കണ്ട ഷൈബിൻ വിഡിയോ കോളിലൂടെ നിർദേശങ്ങളും നൽകി. ഹാരിസിന്‍റെ മാതാവ് ഗള്‍ഫിലെത്തി കിട്ടിയ തെളിവുകള്‍ സഹിതം പരാതി നല്‍കുന്നതോടെ അബുദാബി പൊലീസ് കേസില്‍പുനരന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.






































Discussion about this post