മണിയൂർ: മന്തരത്തൂർ പാറമ്മൽ പള്ളിക്കു സമീപത്തെ കുന്നുമാർക്കണ്ടിയിൽ കെ കെ അബ്ദുസ്സലാമിനെ (58) ബുധനാഴ്ച രാവിലെ മുതൽ കാണ്മാനില്ല. രാവിലെ വീട്ടിൽ നിന്നിറങ്ങിയ ഇയാളെ ഒമ്പതരയോടെ പ്രദേശവാസികൾ സമീപത്തെ ടൗണിൽ കണ്ടതായി പറയുന്നു.

പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയതോടെയാണ് ബന്ധുക്കൾ തിരച്ചിൽ നടത്തിയത്. തുടർന്ന് ബന്ധുക്കൾ വടകര പോലീസിൽ പരാതി നൽകി. വിദേശത്ത് ജോലി ചെയ്യുന്ന അബ്ദുസ്സലാം മൂന്ന് മാസം മുൻപ് ബാപ്പയുടെ മരണാന്തര ചടങ്ങിൽ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. ലീവ് കഴിഞ്ഞ് മടങ്ങാനിരിക്കേയാണ് കാണാതായത്. ഭാര്യയും മൂന്നു മക്കളുമുണ്ട്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ വടകര പോലീസിലോ 9846220486 എന്ന നമ്പറിലോ അറിയിക്കുക


Discussion about this post