മലപ്പുറം : മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന മന്ത്രി വി അബ്ദുറഹ്മാന്റെ വാഹനം തടഞ്ഞ് പ്രതിഷേധക്കാര്‍. കുറ്റിപ്പുറം പാലത്തിൽ വെച്ചാണ് യൂത്ത് കോൺഗ്രസ്- മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം തടഞ്ഞത്. മന്ത്രിയുടെ വാഹനം പാലത്തിലേക്ക് എത്തിയപ്പോൾ പ്രതിഷേധക്കാര്‍
ഇരച്ചെത്തുകയായിരുന്നു. ഇതോടെ വാഹനത്തിന് മുന്നോട്ട് കടക്കാൻ കഴിയാതായി. പൊലീസ് ഉദ്യോഗസ്ഥര്‍ അൽപ്പം വൈകിയാണ് പ്രതിഷേധക്കാരെ നീക്കാനെത്തിയത്. പ്രതിഷേധിച്ചവരെ മാറ്റി മന്ത്രിയുടെ വാഹനം കടത്തി വിട്ടു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്ക് അസാധാരണമായ രീതിയിലുള്ള സുരക്ഷയൊരിക്കിയെങ്കിലും പ്രതിപക്ഷ.യുവജന സംഘടനകൾ പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ തവനൂരിലെ പരിപാടിയിൽ യൂത്ത് കോൺഗ്രസ്- യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെത്തി. കരിങ്കൊടിയും കറുത്ത ഷർട്ടുമായി ആയിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
Discussion about this post