

പയ്യോളി: കൊളാവിപ്പാലം അയനിക്കാട് റിക്രിയേഷൻ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പി കെ ഗോപാലൻ രചന നിർവഹിച്ച ‘കാലാന്തരം’ കൃതിയുടെ പ്രകാശനവും പ്രതിഭകൾക്ക് അനുമോദനവും സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം ചെയ്തു. പുസ്തക പ്രകാശനവും പരിചയവും തിക്കോടി ഭാസ്കരൻ മാസ്റ്റർ നിർവഹിച്ചു. രാധാകൃഷ്ണൻ കൊളാവിപ്പാലം ഏറ്റുവാങ്ങി.


എം ടി ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സ്കൂൾ കായിക മത്സരത്തിൽ ജേതാക്കളായ എസ് ജാൻവി, എസ് ഇഷാൻ, എം ടി നിവേദിക ഷാജി, പരിശീലകൻ ഒ സുധീഷ് കുമാർ, ജില്ലാ വോളിബോൾ താരം നിയോണലിനീഷ്, എൽ എസ് എസ് ജേതാവ് ഇവാനി ബവിതേഷ് എന്നിവർക്ക് ഉപഹാരം നൽകി അനുമോദിച്ചു.

നഗരസഭാംഗം ചെറിയാവി സുരേഷ് ബാബു, എം പി മോഹനൻ, എം ടി നാണു മാസ്റ്റർ, കെ ടി രാജീവൻ, എം രവീന്ദ്രൻ, പി കെ ശ്രീധരൻ മാസ്റ്റർ, പി പി റീജ, പി പി കണ്ണൻ പ്രസംഗിച്ചു.
എം ടി വിനോദൻ മാസ്റ്റർ സ്വാഗതവും എം ടി ശിവദാസ് നന്ദിയും പറഞ്ഞു.


കോട്ടക്കൽ അഴിമുഖത്തിൻ്റെയും അതിൻ്റെ വിശാല പരിസരങ്ങളുടെയും നാടായ കോട്ടക്കടപ്പുറത്തിൻ്റെ കഥ പറയുകയാണ് ഗ്രന്ഥകാരൻ പി കെ ജി കാലാന്തരം എന്ന നോവലിലൂടെ.



Discussion about this post