ന്യൂഡൽഹി : ഡൽഹിയിൽ ആം ആദ്മി പാർട്ടി എം എൽ എയെ പാർട്ടി പ്രവർത്തകർ ഓടിച്ചിട്ട് തല്ലി. മതിയാല എം എൽ എ ഗുലാബ് സിംഗ് യാദവിനാണ് മർദനമേറ്റത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ഡൽഹി നഗരസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ്
പ്രശ്നമുണ്ടായതെന്ന് വൃത്തങ്ങൾ അറിയിച്ചു. രൂക്ഷമായ വാക്കേറ്റമാണ് എം എൽ എ യും പ്രവർത്തകരും തമ്മിലുണ്ടായത്. പിന്നാലെ ക്ഷുഭിതരായ പ്രവർത്തകർ എം എൽ എ യെ മർദിക്കുകയും കോളറിൽ പിടിച്ച് തള്ളുകയും ചെയ്തു. സംഭവത്തെ തുടർന്ന് യാദവ് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പിന്നാലെയെത്തി മർദനം തുടർന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Discussion about this post