കൊയിലാണ്ടി: കീഴരിയൂർ നടുവത്തൂർ സ്റ്റോൺ ക്രഷർ (ആനപ്പാറ ക്വാറി) പ്രവർത്തനവുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രമസമാധാന പ്രശ്നങ്ങളുടെ പരിഹാരത്തിന് കൊയിലാണ്ടി തഹസിൽദാർ സിപി മണി യുടെ നേതൃത്വത്തിൽ സർവ്വ കക്ഷി യോഗം വിളിച്ചു ചേർത്തു.
കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമല, കൊയിലാണ്ടി എസ് എച്ച് ഒ സുനിൽ കുമാർ, കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ ,സമരസമിതി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രധാന പരിഹാര നിർദേശങ്ങൾ:
🟥 ക്വാറിയുടെ പ്രവർത്തനം ആഴ്ച്ചയിൽ 4 ദിവസമാക്കി ചുരുക്കുക
🟥 കേടുപാടുകൾ സംഭവിച്ച വീടുകൾ അറ്റകുറ്റ പണി ചെയ്തു നൽകുക
🟥 സമീപത്തെ റോഡ് പഞ്ചായത്ത് അധികാരികളുമായി ബന്ധപ്പെട്ട് അടിയന്തിരമായി നിലവിലുള്ള ശോചനീയ അവസ്ഥ പരിഹരിക്കുക
🟥 ക്വാറിയിലെ സ്ഫോടനം പരിമിതപ്പെടുത്തുക
നിർദ്ദേശങ്ങൾ പാലിക്കാൻ ക്വാറി ഉടമകൾക്ക് യോഗം നിർദ്ദേശം നൽകി. എല്ലാ നിയമപരമായ അനുമതിയോടു കൂടി പ്രവർത്തിക്കുന്ന ക്വാറി നിലവിലെ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും വിവരം മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനും, നിലവിൽ, ലൈസൻസ് അനുവദിച്ച സാഹചര്യത്തിൽ പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയില്ലാത്ത രീതിയിൽ ക്വാറി പ്രവർത്തിക്കുന്നതിന് സംരക്ഷണം നൽകുന്നതിനും യോഗത്തിൽ തീരുമാനമായി.
Discussion about this post