
കൊയിലാണ്ടി: വീട്ടുമുറ്റത്ത് പെരുമ്പാമ്പ്. കൊയിലാണ്ടി കുറുവങ്ങാട് ‘ഉല്ലാസി’ൽ എം സി ഇസ്മായിലിൻ്റെ വീട്ടുമുറ്റത്താണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് പാമ്പിനെ കാണാൻ നിരവധി പേരാണ് എത്തുന്നത്.

വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്. ഏകദേശം മൂന്ന് മീറ്ററിലധികം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറാനുള്ള ശ്രമം നടക്കുകയാണ്.

പ്രദേശത്ത് പലയിടങ്ങളിലും പെരുമ്പാമ്പിൻ്റെ സാന്നിദ്ധ്യം ഉള്ളതായി നാട്ടുകാർ പറയുന്നു.ദേശീയപാത വികസനത്തിൻ്റെ ഭാഗമായി

സമീപത്തെ കുന്നുകളും പറമ്പും ഇടിച്ച് നിരത്തുന്നതിനാൽ അവിടങ്ങളിലുള്ള വിഷപാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കൾ പരിസര പ്രദേശത്തേക്ക് എത്തുന്നതായി പറയുന്നു.

Discussion about this post