കൊച്ചി: മുസ്ലിം ലീഗ് നേതാവും മുന്‍ എം എല്‍ എയുമായ എ യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസ്സായിരുന്നു. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.
മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ദേശീയ കൗൺസിൽ അംഗം, കൊല്ലം ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വടക്കേവിള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, അംഗം, ജില്ലാ കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
9-ാം കേരള നിയമസഭയില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്നാണ് യൂനുസ് കുഞ്ഞ് തെരഞ്ഞെടുക്കപ്പെട്ടത്. 4 ആണ്മക്കളും 3 പെണ്മക്കളുമുണ്ട്.
Discussion about this post